ഭാരതീയ യോഗശാസ്ത്രം ഇന്ന് മാനവരാശിയുടെ ജീവിതപദ്ധതിയായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. എന്നാ ൽ പരമ്പരാഗതചിന്തയനുസരിച്ച്, യോഗ വ്യക്തികളുടെ സാധനാപദ്ധതി മാത്രമാണെന്ന് ഇന്നും കരുതുന്നവരു ണ്ട്. ഒരു സമൂഹനിർമ്മാണശാസ്ത്രം എന്ന നിലയിൽ യോഗയുടെ വഴികളെ എങ്ങനെ സമീപിക്കണമെന്നും ഉപയോഗിക്കണമെന്നും ചിന്തിക്കുന്ന പഠനങ്ങൾ കുറ വാണ്. ഈ പുസ്തകം ആ കുറവ് നികത്തുന്നു. സ്വാത ന്ത്ര്യാനന്തരഭാരതത്തിലെ പ്രമുഖ രാഷ്ട്രീയചിന്തകന്മാരി ൽ ഒരാളും ഒപ്പം അനശ്വര യോഗാചാര്യൻ ബി.കെ.എസ്സ്. അയ്യങ്കാരുടെ ശിഷ്യനുമായിരുന്ന ഗ്രന്ഥകാരൻ യോഗ ദർശനത്തിന്റെ സാധനാപഥങ്ങൾ ങ്ങൾ എങ്ങനെ ലോകനിർ മ്മാണത്തിനുതകുന്നു എന്നന്വേഷിക്കുകയാണിവിടെ. ഭഗവദ്ഗീതയുടെ തത്ത്വശാസ്ത്രവും പാശ്ചാത്യ മനഃശാ സത്രദർശനവും ഇഴചേർക്കുന്ന, യോഗയുടെ വ്യത്യസ്ത മായ ഒരു സാമൂഹ്യശാസ്ത്രപഠനം.