രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ ദേശീയവീക്ഷണം കാലാതീതവും നിത്യനൂതനവും രാഷ്ട്രപുനർനിർമാണ ക്ഷമവുമാണ്. വിജയദശമി ഉത്സവത്തോടനുബന്ധിച്ച് നാഗ്പൂരിൽ പരംപൂജനീയ സർസംഘചാലക് നൽകുന്ന സന്ദേശം അതാതു കാലഘട്ടത്തിലെ ദേശീയ- സാമൂഹിക പരിതസ്ഥിതികളുടെ അവലോകനവും മാർഗദർശനവുമാണ്. 2009 മുതൽ 2017 വരെ ഡി`ഡോ. മോഹൻ ഭഗവത് നടത്തിയ ബൗദ്ധിക്കുകളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം.