രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും കാര്യനിര്‍വഹണത്തില്‍, വിവിധങ്ങളായ നയങ്ങളുടെയും സംഘര്‍ഷാത്മക ആശയസംഹിതകളുടെയും പരീക്ഷണങ്ങളിലൂടെ, കഴിഞ്ഞ 70 ആണ്ടുകളായി നാം പഠിച്ച പാഠങ്ങളുടെ അടിസ്ഥാനമായി ഇന്ന് നിലകൊള്ളുന്നത് സാവര്‍ക്കറുടെ ആശയഗതികളാണെന്നു കാണാം. സ്വതന്ത്രവും സുശക്തവും സമൃദ്ധവുമായ ഭാരതം എന്ന ഏകലക്ഷ്യം നേടിയെടുക്കുന്നതിന് സാവര്ക്കര്കുടുംബം സര്‍വതും സമര്‍പ്പിച്ചു. സാവര്‍ക്കര്‍ എന്ന വിപ്ലവകാരിക്കപ്പുറം സ്വതന്ത്രഭാരതത്തെക്കുറിച്ചും രാഷ്ട്രസുരക്ഷയെക്കുറിച്ചും സുവ്യക്തമായ ധാരണകളുണ്ടായിരുന്ന ദീര്ഘദ്രഷ്ടാവായ സാവര്‍ക്കറെ അവതരിപ്പിക്കുന്നതിലൂടെ ഈ ഗ്രന്ഥം രാഷ്ട്രത്തിന് മഹത്തായ സേവനമാണ് നല്‍കുന്നത്.