മാനവജന്മംതന്നെ പുണ്യസഞ്ചയത്താ ലാണ് ലഭിക്കുന്നത്. അതും ഭാരതത്തിൽ ജനിക്കുക എന്നത് അത്യന്തം പുണ്യം ചെയ്ത പൂർവജന്മത്തിൻ്റെ ഫലമായാ ണെന്ന് പുരാണങ്ങൾ പറയുന്നു. ഈപുണ്യഭൂമിയിൽ ഈശ്വരചിന്തയിൽ മുഴുകുക എന്നത് മനുഷ്യൻ്റെ ഒരു ജീവിതചര്യയായിത്തന്നെ സ്വീകരിച്ചിട്ടു ള്ളതാണ്. വ്യക്തിപരമായി തൻ്റെ ഇഷ്ട ദേവതയെ തന്നോടൊപ്പം കൊണ്ടുവരി കയും, വേണ്ട ഉപചാരങ്ങളർപ്പിക്കു കയും ദേവതയുമായി താദാത്മ്യം പ്രാപി ക്കുകയും ചെയ്യുക എന്ന വഴിയാണ് ഉപാസന സാധാരണക്കാർക്ക് മനസിലാകത്തക്ക വിധത്തിൽ വളരെ ലളിതമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു.