“രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രവർത്തനം ഇന്ന് ദേശമാകെ വ്യാപിച്ചിരിക്കുന്നു. ഒരു നദീപ്രവാഹത്തെപോ ലെ അഖണ്ഡമായി അതു വളർന്നിരിക്കുന്നു. ഒരു നദിയെ കാണുമ്പോൾ അതിൻ്റെ ഉത്ഭവസ്ഥാനം അറിയാനുള്ള ഔത്സുക്യം ആർക്കുമുണ്ടാകും; ഉണ്ടാകണം താനും. അതു കൊണ്ടാണ് ഗംഗയുടെയും യമുനയുടെയും ഉത്ഭവസ്ഥല ങ്ങളായ ഗംഗോത്രിയിലേക്കും യമുനോത്രിയിലേക്കുമെല്ലാം നാം തീർത്ഥയാത്ര ചെയ്യുന്നത്. അതേപോലെ സംഘത്തിന്റെ വിശാലമായ സ്വരൂപം കാണുന്നവർക്കും അതിന്റെ ഉദ്ഭവത്തെക്കുറിച്ചറിയാനുള്ള ഇച്ഛ ജനിച്ചേക്കാം. ഈ സ്വർ ഗ്ഗംഗയെ ഭൂമിയിലേക്കൊഴുക്കിയ ഭഗീരഥൻ ആരാണ് ? ഇത്തരം അന്വേഷണങ്ങൾ വിശേഷിച്ചും കുട്ടികളിലും തുട ക്കക്കാരായ അന്വേഷകരിലുമാണ് സാധാരണയുണ്ടാവുക. അത് പൂർത്തീകരിക്കുവാനാണ് ഈ പുസ്തകം രചിച്ചിരി ക്കുന്നത്.