ദാര്‍ശനിക പ്രത്യയത്തിന്റെ അനിവാര്യത ബോധിപ്പിക്കുന്നവയും പ്രബോധനപദങ്ങളുമാണ് സ്തോത്രകൃതികള്‍. ആധ്യാത്മിക വാങ്മയത്തിന്റെ ആത്മശിക്ഷണവൈഭവം പ്രകാശിപ്പിക്കുന്നവയാണ് അവ. അവയുടെ ഗണത്തില്‍ വരിഷ്ഠമായതാണ് ശങ്കരാചാര്യരുടെ സ്തോത്രകൃതികള്‍. ജീവിതവിമര്ശനപരവും ധര്മനിരൂപണപരവുമായ ദിവ്യസാഹിത്യം എന്ന് നമുക്കവയെ വിശേഷിപ്പിക്കാം-ധാര്‍മിക ജീവിതത്തിന്റെ അലൗകികസാഹിത്യം എന്നു നിര്‍വചിക്കുകയും ചെയ്യാം.
Book : ശ്രീശങ്കരഭഗവദ്പാദരുടെ ഭജഗോവിന്ദം(pre-publication)