Book Summaryമലയാളിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിൽ ലഭിച്ച പുണ്യജന്മങ്ങളിൽ പ്രാതഃസ്മരണീയ നാണ് ഋഷി ശ്രീനാരായണ ഗുരുദേവൻ. അവിടുന്ന് കഴിഞ്ഞ നൂറ്റാണ്ടിലെ യുഗസംക്രമണ കാലത്ത് നമ്മോടൊപ്പം ജീവിച്ചില്ലായിരുന്നുവെ ങ്കിൽ നമ്മുടെ ജീവിതം എന്തെല്ലാം കുറവുകൾ ഉള്ളതാകുമായിരുന്നു! എല്ലാ അർത്ഥത്തിലും ദേശജീവിതശില്പി ആയിരുന്നു ആ മഹാ യോഗി! അവിടുത്തെ ജീവിതകഥയും പ്രാസ്ഥാനികമായ പ്രവർത്തനങ്ങളുമൊക്കെ പലതരത്തിൽ നോക്കിക്കാണുന്ന നിരവധി കൃതികൾ ഇന്നോളം മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ ഗുരുദേവന്റെ ജനനം, ജീവിതം, സാമൂഹികപ്രശ്നങ്ങളിലെ ഇടപെടലു കൾ തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിദ്യാർത്ഥികൾക്കും തുടക്കക്കാരായ ചരിത്രപഠിതാക്കൾക്കും മുന്നിൽ ലളിതമായി അവതരിപ്പിക്കുന്ന വ്യത്യസ്തജീവചരിത്രം! ഗുരുവിന്റെ ജീവിതസന്ദേശം യുവതലമുറയെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഗ്രന്ഥകാരൻ തയ്യാറാക്കയത്.