സര്വശക്തിയുടേയും സമന്വയ കേന്ദ്രമായ പ്രകൃതിശക്തിയുടെ ദിവ്യരഹസ്യങ്ങളെ തത്ത്വാധിഠിതമായി അറിഞ്ഞുപാസിച്ച് ജീവാത്മാവില്‍ സ്വായത്തമാക്കി മനുഷ്യന് തന്നെ ഒരേ ജډത്തില്‍ ദേവതാസ്വരൂപമായി പരിണമിക്കുന്നതിനുള്ള ഭണ്ഡാഗാരമാണ് അത്യുല്‍കൃഷ്ടമായ ശ്രീമദ് ദേവീഭാഗവതം. ധര്മസാധനകളായ സത്കഥകള്‍, ഉപദേശങ്ങള്‍, ധ്യാനങ്ങള്‍, മന്ത്രങ്ങള്‍, ഉപനിഷത്ത് തത്ത്വങ്ങള്‍ എന്നിവ കൂടാതെ മന്ത്രം, സ്തോത്രം ഇവയും മൂലകൃതിയില്‍നിന്നും പ്രത്യേകം എടുത്തുചേര്‍ത്തിരിക്കുന്ന ദേവീഭാഗവതത്തിന്റെ ഗദ്യപരിഭാഷ.