ശ്രീ വിഷ്ണു സഹസ്രനാമ സ്തോത്രത്തിലെ അന്വയവും അർഥവും ഈ ചെറുഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. വിഷ്ണുസഹസ്രനാമം നിത്യേന ഉരുവിടുന്നത് വ്യക്തിവികാസത്തിനും കുടുംബഐശ്വര്യത്തിനും സഹായകര മാണെന്നാണ് ആചാര്യമതം. ആധുനിക കാലത്ത് സംസാരസാഗരത്തിൽപ്പെട്ടുഴലുന്ന അനേകായിരങ്ങളെ കൈപിടിച്ചുയർത്താൻ ലോകൈകനാഥനായ ഭഗവാൻ ശ്രീവിഷ്ണുവിൻ്റെ നാമപാരായണത്തിന് കഴിയും. കേവലപാരായണംപോലും മോക്ഷപ്രാപ്തിക്കുതകുന്നതാണ് എന്നിരിക്കിലും അതിൻ്റെ അർഥം ഗ്രഹിച്ച് വായിക്കുക ഏറെ മഹത്തരമാണ്. ഇത്തരത്തിൽ ശ്ലോകവും അർഥവും ഏറ്റവും ലളിതമായ രീതിയിൽ എഴുതി തയ്യാറാക്കിയത് പണ്ഡിതശ്രേഷ്ഠനായ ശ്രീ ആർ. ഹരിയാണ്.