Book Summaryശാങ്കരസ്തോത്രകൃതികളിൽ അത്യുത്കൃഷ്ട മായി വിരാജിക്കുന്നതാണ് 'ശിവാനന്ദലഹരി', നൂറു ശ്ലോകങ്ങളിലൂടെ ശിവന്റെയും ശിവത്തിന്റെയും തദ് ഭക്തിയുടെയും പരാഭക്തന്റെയും മഹിമകളെ ഒരു പോലെ കീർത്തിക്കുന്ന ഈ സ്തോത്രകൃതിക്ക് അനേകം വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അത്യന്തം മഹിമയാർന്ന ഒരു വ്യാഖ്യാനമാണ് ഇപ്പോൾ സജ്ജനങ്ങൾക്കു മുമ്പാകെ അവതരിപ്പി ക്കപ്പെടുന്നത് എന്നു നിസ്സംശയം പറയട്ടെ. ഭക്തി ഭാവത്തോടുകൂടി വേദാന്ത സമ്മതമായ രീതിയിൽ തീർത്തും ശബ്ദശാസ്ത്രത്തിന് അനുസൃതമായി, അതു തന്നെ ധാതു - പ്രത്യയ - ഉപസർഗങ്ങളൊക്കെ വിശദീകരിച്ചുകൊണ്ട് വൈയാകരണസമ്മതമായ രീതിയിലാണ് ഈ വ്യാഖ്യാനം നിർവഹിക്കപ്പെട്ടി ട്ടുള്ളത്. ഇതു കൈരളിയുടെ ഭക്തിവേദാന്തശാസ്ത്ര നിധിയിലേക്കു വലിയ ഒരു സംഭാവനയാകും.