രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക്, ശ്രീ മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ അഥവാ ഗുരുജിയുടെ സരളവും വര്‍ണനാത്മകവുമായ ജീവചരിത്രമാണിത്. ബാലന്മാരേയും കിശോരന്മാരേയും ഉദ്ദേശിച്ചാണിത് എഴുതിയിട്ടുള്ളത്.
ഇന്ന് സംഘപ്രവര്‍ത്തനം രാജ്യമെങ്ങും വ്യാപിച്ചിട്ടുണ്ട്. അതിന്റെ പേര് ലോകമെങ്ങും മുഴങ്ങുന്നുമുണ്ട്. ആ വികാസത്തിന്റെ പ്രധാന ഉത്തരവാദിത്വം ശ്രീ ഗുരുജിയുടെ നേതൃത്വത്തിനുതന്നെയാണ്. ത്യാഗമയവും തപസ്യാമയവുമായിരുന്നു ആ ജീവിതം. അദ്ദേഹം ബുദ്ധിമാനും അദ്ധ്യാത്മികജ്ഞാനിയും വ്യാവഹാരിക കാര്യങ്ങളില്‍ നല്ല അറിവുള്ളയാളുമായിരുന്നു. മൗലികചിന്തകനും വശ്യവചസ്സായ പ്രഭാഷകനുമായിരുന്നു ഗുരുജി. ഉറച്ച ആദര്ശവാദിയാണെങ്കിലും സംഭാഷണത്തിലും പെരുമാറ്റത്തിലും അതിമൃദുലസ്വഭാവിയും വിനമ്രശീലനുമായിരുന്നു. ആധുനികകാലത്തെ ഒരസാമാന്യ പുരുഷനായിരുന്നു ശ്രീ ഗുരുജി.