Book Summaryമനുഷ്യൻ ഈശ്വരനെ ഓരോ രൂപത്തിൽ സങ്കല്പ്പി ക്കുന്നു. ഈശ്വരചൈതന്യം തുളുമ്പുന്ന ക്ഷേത്ര ങ്ങളിൽ പ്രധാന ദേവൻ അഥവാ ദേവി, നിശ്ചിത അധികാരചിഹ്നങ്ങളോടുകൂടിയ ദേവസമൂഹം എന്നി വയുണ്ട്. വിശേഷാവസരങ്ങളിൽ അവർക്ക് ശ്രീഭൂ തബലിയിലൂടെ പൂജയുടെ ഉപഹാരങ്ങൾ സമർപ്പി ക്കപ്പെടുന്നു. ആരാധന അഥവാ പൂജ, പരമാത്മ ചൈതന്യത്തിലെത്താനുള്ള വഴിയാണ്. ഈ ചൈത ന്യത്തിന്റെ ഭാഗമാണ് ദേവൻ. അഗ്നിഹോത്രം ചെയ്യുന്ന ബ്രാഹ്മണന് അഗ്നിയിലും മുനിമാർക്ക് ഹൃദയത്തിലും സാധാരണക്കാർക്ക് ബിംബത്തിലും ദേവസാന്നിദ്ധ്യം അനുഭവപ്പെടുന്നു എന്നാണ് പണ്ഡിതമതം. ഓരോ ഇഷ്ടദേവതാസങ്കല്പവും ബ്രഹ്മചൈതന്യത്തിൽനിന്നാണ് ഉത്ഭവിച്ചത്. ഈ സങ്കല്പത്തെ ശാസ്ത്രീയവീക്ഷണത്തോടെ, വസ്തുനിഷ്ഠമായ രീതിയിൽ അവതരിപ്പിക്കുക യാണ് ശ്രീ. എസ്. എൻ. ഭട്ടാചാര്യ. സാധാരണ ക്കാർക്കും, പൂജാരിമാർക്കും, തന്ത്രിമാർക്കുപോലും ഉപകാരപ്രദമായ ലഘുഗ്രന്ഥമാണിത്.