നമ്മുടെ സമൂഹത്തിലെ സാധാരണക്കാര്‍ക്കുപോലും പുരാണങ്ങളെക്കുറിച്ച് അറിവുണ്ടാക്കുക എന്നതാണ് 'പുരാണപ്രശ്നോത്തരി' എന്ന ഈ ലഘുപുസ്തകത്തിന്റെ ഉദ്ദേശ്യം. യുവതലമുറയില്‍ പുരാണേതിഹാസവിഷയങ്ങളില് ഔത്സുക്യം വര്‍ധിച്ചിരിക്കുന്നു എന്നത് ശ്ലാഘനീയമാണ്. ആദികാവ്യമായ രാമായണത്തിലെ അന്തഃസാരം മുതല്‍ പുരാണങ്ങളുള്പ്പെടെ അറിഞ്ഞിരിക്കേണ്ടതായ ഒട്ടനവധി കാര്യങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു. സാമാന്യവിജ്ഞാനം, വേദാന്തപരം, രാമായണം, മഹാഭാരതം, മഹാഭാഗവതം, ഭഗവദ്ഗീത എന്നിങ്ങനെ ഈ പുസ്തകത്തെ ആറായി തിരിച്ചിട്ടുണ്ട്. ചെറിയ ചോദ്യങ്ങളും അവയ്ക്കുള്ള ലളിതമായ ഉത്തരങ്ങളും തീര്‍ച്ചയായും ഉപകാരപ്രദമാണ്. അനുഭവസമ്പത്തും പുരാണാദികാര്യങ്ങളില് അവഗാഹമായ പാണ്ഡിത്യവുമുള്ള സ്വര്‍ഗീയ സ്വാമി ധര്മ്മാനന്ദതീര്ഥ അനായാസേന ഈ കര്‍മം നിര്‍വ്വഹിച്ചിരിക്കുന്നു.പുസ്തകത്തിന്റെ പന്ത്രണ്ടാം പതിപ്പ് പുറത്തിറക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു.