മഹിളാരോപ്യത്തിലെ രാജാവായ അമരശക്തിയുടെ മൂന്ന് ആൺമക്കളെ അർഥശാസ്ത്രങ്ങൾ പഠിപ്പിച്ച് ശ്രേഷ്ഠരാക്കാൻ വിഷ്ണുശർമ ഉപയോഗിച്ച ഉപായമാണ് പഞ്ചതന്ത്രകഥകൾ, രാജകുമാരന്മാർ തീരെ ചെറിയ കുട്ടികളല്ല. കൗമാരപ്രായക്കാരാണ്. അല്ലെങ്കിൽ അതും കടന്നവരാണ്. അതുകൊണ്ടുതന്നെ പഞ്ചതന്ത്രം കുട്ടികൾക്കുള്ളതാണ്. ചെറുപ്പക്കാർക്കുള്ളതാണ്. ജീവിതത്തെ നേരിടാനൊരുങ്ങിയവർക്ക് ഉള്ളതാണ്.