Book Summary"നിരന്തരമായ ഒരു ഉപാസകനു മാത്രമേ ഇത്തരം കൃതികൾ രചിക്കുവാൻ കഴിയുകയുള്ളൂ. ശ്രീമാൻ വിനോദ് നമ്പൂതിരി സ്വയമാർജ്ജിച്ച വിദ്യാഭ്യാസത്തിന്റേയും ജ്ഞാനവിജ്ഞാന ത്തിൻറേയും കരുത്ത് ഈ ഗ്രന്ഥത്തിൽ ഉടനീളം കാണാം. അതിലുപരി ഒരുപാസകന്റെ ഭക്തിനിർഭരമായ സമർപ്പണ ബോധവും ഇതിൽ പൂർണമാണ്. മനോഹരവും ഔചിത്യപൂർണവുമായ പദപ്രയോഗം ആശയങ്ങളുടെ ഗാംഭീര്യം, അലങ്കാരഭംഗി, രസസന്നിവേഗത, സ്വയം അലിഞ്ഞുചേർന്ന് ലയം പ്രാപിച്ച കാവ്യഭംഗി എന്നിവകൊണ്ട് ഈ ലഘുകാവ്യം ഒരു പുരാണത്തിനു തുല്യമാണ്. ഇങ്ങനെയുള്ള ഗണേശാ വിഷ്ക്കാരം ഇന്ന് വിരളമാണ്. അതുകൊണ്ട് തന്നെ ഭക്തജനങ്ങൾക്ക് ഈ കൃതി ഏറെ പ്രസക്തവും പ്രയോജനപ്രദവുമാണ്.'