ആത്മവിശ്വാസശൂന്യരും അസംഘടിതരും സ്വത്വം വിസ്മരിച്ചവരും പാ ശ്ചാത്യാനുകരണമാണ് പരിഷ്കാരം എന്ന് തെറ്റിദ്ധരിച്ചവരും വൈദേശി കാടിമത്ത്വത്തിന്റെ ഊരാക്കുടുക്കിൽപ്പെട്ടവരുമായ നമ്മുടെ സഹോദരങ്ങളെ അസ്തികരും യഥാർഥഹിന്ദുധർമാവലംബികളുമാക്കുക എന്നതാണ് ഈ ചെറുപുസ്തകത്തിന്റെ ലക്ഷ്യം. ഇന്നാട്ടിലെ സജ്ജനങ്ങൾ സവിശേഷസം സ്കാരങ്ങൾ ആർജിച്ച് ദേഹബലവും ദൈവികശക്തിയും സമ്പൽസമൃദ്ധിയും നേടി സർവത്ര വിജയം കൊയ്യുന്നവരായും ക്ലേശരഹിതരായും തീരുവാൻ, ഋഷിപ്രോക്തമായ പ്രാചീനശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത് തയ്യാറാക്കിയ ഈ ചെറുഗ്രന്ഥം സമാജസമക്ഷം സമർപ്പിച്ചു കൊള്ളുന്നു.