Highlightsഭാരതത്തിലെ സ്ത്രീകൾക്ക് പരിശുദ്ധമായ അഗ്നിയേക്കാൾ ഉയർന്ന സ്ഥാനമാണ് വൈദികസംസ്കാരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നും വ്യതിചലിച്ചുതുടങ്ങിയതോടെയാണ് സ്ത്രീകൾക്ക് അടിമ ത്തവും രണ്ടാംകിട പൗരത്വവും വിധിക്കപ്പെട്ടത്. മനുസ്മൃതിയും ഇതര സ്മൃതികളും സ്ത്രീസ്വാതന്ത്ര്യത്തെ തളർത്തുകയാണോ വളർത്തുകയാണോ ചെയ്തത്? എന്താണ് സ്മൃതി? അവ സ്ത്രീ സ്വാതന്ത്ര്യത്തെ ഏതുപ്രകാരം വിലയിരുത്തുന്നു എന്നു തുടങ്ങി വേദാധിഷ്ഠിതമായ ഭാരതീയാദർശം വെളിവാക്കുന്ന ഗ്രന്ഥം.