Book Summaryഉപനിഷത്തുകൾ പ്രഖ്യാപിക്കുന്ന ജീവിതലക്ഷ്യം ആത്മജ്ഞാനം അഥവാ ബ്രഹ്മജ്ഞാനമാണ്. അത് നിരതിശയമായ നിത്യാനന്ദത്തെ മാത്രമല്ല, സർവവിധദുഃഖദുരിതങ്ങളിൽനിന്നുമുള്ള മോചനത്തെയും പ്രദാനം ചെയ്യുന്നു. ഈ അനുഭവാവസ്ഥയാണ് നിഃശ്രേയസം അഥവാ മോക്ഷം. മുണ്ഡകോപനിഷത്ത് അഥർവവേദീയമാകുന്നു. മുണ്ഡകശബ്ദത്തിന് ശിരസ്സെന്നർഥമുള്ളതിനാൽ ഇതിനെ ഉപനിഷത്തുകളിൽ ശിരസ്ഥാനീയമായി കണക്കാക്കുന്നു.