കേരളത്തില്‍ 15-ാം നൂറ്റാïണ്ടുമുതല് ഭാരതം സ്വാതന്ത്ര്യം നേടുന്നതുവരെയുള്ള ദൈര്‍ഘ്യമേറിയ കാലഘട്ടത്തില്‍ സംഭവിച്ച മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളേയും വൈദേശിക ശക്തികളുടെ ഇതു സംബന്ധമായ നിഗൂഢ നീക്കങ്ങളേയും ചരിത്ര വസ്തുതകളുടെ പിന്‍ബലത്തില്‍ അതിസൂക്ഷ്മമായി വിലയിരുത്തുകയാണ് ഗ്രന്ഥകാരന് ശ്രീ സന്തോഷ് ബോബന് മതപരിവര്‍ത്തനത്തിന്റെ രാഷ്ടീയം എന്ന ഈ ഗ്രന്ഥത്തില്‍.
പൗരസ്ത്യ മേഖലകളിലേയ്ക്കു കടന്നുകയറ്റം നടത്തിയ പാശ്ചാത്യ വാണിജ്യ ശക്തികള്‍ക്കുമേല്‍ മാര്‍പ്പാപ്പയ്ക്ക് ഉïായിരുന്ന അധീശത്വവും ശാസനങ്ങളും എത്രത്തോളം മതംമാറ്റ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചിരുന്നുവെന്നതും ഗ്രന്ഥം ചൂïണ്ടിക്കാട്ടുന്നു. കേരളത്തില്‍ ക്രിസ്തുമതത്തിന്റെ കടന്നുവരവും സഭകളുടെ പ്രവര്‍ത്തനവും ഏതെല്ലാം സഭകള്‍ ഏതുനിലയില്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നതും സഭകള്‍ തമ്മിലുള്ള ശത്രുതയും സംഘര്‍ഷങ്ങളുമൊക്കെ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ടï്. മതപരിവര്‍ത്തനത്തെക്കുറിച്ച് വളരെ ആഴത്തില്‍ പഠന-ഗവേഷണങ്ങള്‍ നടത്തി ആധികാരികമായി തയ്യാറാക്കിയിട്ടുള്ള ഗ്രന്ഥം 'മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം'.