ഇരുപതാംനൂറ്റാണ്ട് കണ്ട രാഷ്ട്രശില്പികളിൽ കാലാതി തമായ സാമൂഹികദർശനംകൊണ്ടും അതുല്യമായ കർമ്മ വൈഭവംകൊണ്ടും അപ്രതിമപ്രഭാവനായ ജനനായകനാ യിരുന്നു ഭാരതകേസരി മന്നത്തു പത്മനാഭൻ. ഭഗവത്ഗീത യുടെ നിഷ്കാമ കർമ്മദർശനം സമ്പൂർണ്ണമായും സാക്ഷാത് കരിച്ച കർമ്മയോഗി! നായർസമുദായത്തിന്റെ അത്യുത്ഥാനം സാധ്യമാക്കാൻ ജീവിതം മുഴുവനും യത്നിക്കുമ്പോഴും സമുദായത്തിൻ്റെ മുഴുവൻ വളർച്ചയ്ക്കും അദ്ദേഹം നേത്യ ത്വംകൊടുത്തു. സ്വസമുദായത്തിൻ്റെ വളർച്ച രാഷ്ട്രത്തി ന്റെയും ഹിന്ദുമതത്തിൻ്റെയും നവോത്ഥാനത്തോട് അഭേദ്യ മായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമകാലികരായ മറ്റാരെ ക്കാളും മുമ്പേ അദ്ദേഹം തിരിച്ചറിഞ്ഞു. വൈക്കം - ഗുരു വായൂർ അയിത്തോച്ചാടന പ്രസ്ഥാനങ്ങളുടെ സംഘാടന സംയോജകൻ, കേരളംമുഴുവൻ അതിശക്തമായ വിദ്യാഭ്യാസ ശൃംഖല പടുത്തുയർത്തിയ വിദ്യാഭ്യാസപ്രവർത്തകൻ, ജീവിച്ചിരുന്ന ഓരോ നിമിഷവും ദേശരാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ രാഷ്ട്രീയചാണക്യൻ, അഖില ഭാരതീയമായ മുഴുവൻ മത- സാംസ്കാരികപ്രസ്ഥാനങ്ങളെ യും കേരളത്തിലേക്ക് കൈപിടിച്ചാനയിച്ച മതനവോത്ഥാന നായകൻ, കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന്റെ ആസൂത്രണനായകൻ.... ആ അസാധാരണജീവിതത്തിലെ ചരിത്രവിസ്മയങ്ങൾ ഏറെയാണ്! ഇതെല്ലാം വിശദമാ ക്കുന്ന, ഏറെ ആരാധനയോടും ഒപ്പം ഗവേഷകൻ്റെ നിരു പണബുദ്ധിയോടും കൂടി തയ്യാറാക്കപ്പെട്ട സമ്പൂർണ്ണ ജീവ ചരിത്രം.