Book Summaryഒമ്പതാം നൂറ്റാണ്ടിൽ നമ്മാഴ്വാർ, തിരുമങ്കെ ആഴ്വാർ, കുലശേഖര ആഴ്വാർ എന്നീ സിദ്ധരുൾപ്പെട്ട അരുൾകവികൾ നൂറ്റിയെട്ട് വൈഷ്ണവസങ്കേതങ്ങളെക്കുറിച്ച് രചിച്ച തമിഴ് സങ്കീർത്തനങ്ങളാണ് വൈഷ്ണവ ഭക്തിമാർഗത്തിന്റെ ആശയാടിത്തറ. നാഗർകോവിൽ മുതൽ മുത്തിഹോമം വരെയുള്ള ദിവ്യദേശങ്ങൾ ഈ പാടലുകളിൽ വർണിക്കപ്പെടുന്നു.