എഡി.850 ന് മുന്‍പ് ഭാരതത്തില്‍ ജീവിച്ചിരുന്ന പ്രമുഖ
ഗണിതശാസ്ത്രജ്ഞനായിരുന്നു മഹാവീരാചാര്യര്.
ദക്ഷിണേന്ത്യന്‍ ഗണിതശാസ്ത്രകാരന്മാരില്‍ പ്രഥമഗണനീയനായിരുന്ന അദ്ദേഹം ഭാരതീയ ഗണിതത്തിന് നല്‍കിയിട്ടുള്ള സംഭാവന അമൂല്യമാണ്.
മഹാവീരാചാര്യര് രചിച്ച 'ഗണിതസാരസംഗ്രഹം' എന്ന ഈ ഗ്രന്ഥത്തില്‍ ഗണിതസംബന്ധിയായ ഭാഗങ്ങള്‍ അനേകം ഉദാഹരണങ്ങളോടെയും ഉപപത്തികളോടെയും വിശദീകരിച്ചിരിക്കുന്നു. തന്റെ മുന്‍ഗാമികളായ ആര്യഭടന്‍, ബ്രഹ്മഗുപ്തന്‍, ഭാസ്കരന് എന്നിവരുടെ പാതയില്‍ നിന്നും വ്യത്യസ്തമായി ജ്യോതിശാസ്ത്രത്തെ തീര്‍ത്തും ഒഴിവാക്കിയാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്.
ഗണിതശാസ്ത്രവിഷയങ്ങളുടെ അടിസ്ഥാനപ്രമാണങ്ങളും ഉദാഹരണങ്ങളും കൊണ്ട് സമ്പന്നമായ ഈ ബൃഹത് ഗ്രന്ഥം ഗണിതവിദ്യാര്ത്ഥികള്ക്കും വിജ്ഞാനദാഹികള്‍ക്കും ഏറെ പ്രയോജനപ്രദമായിരിക്കും.