മാനവസമൂഹത്തെ വിശ്വാസിയെന്നും അവിശ്വാസിയെന്നും വിഭജിക്കുന്ന സെമിറ്റിക് മതസിദ്ധാന്തങ്ങളുടെ ഉത്ഭവവും വളർച്ചയും അതുയർത്തുന്ന അസമാധാനവും കൃത്യമായി വിശകലനം ചെയ്യുന്ന അന്വേഷണാത്മക ഗ്രന്ഥം. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം പൂർണമാകണമെങ്കിൽ, സാംസ്ക്കാരിക ലോകം ഒറ്റക്കെട്ടായി ഭീകരതയ്ക്ക് പ്രേരണ നൽകുന്ന ഇസ്ലാം ക്രിസ്ത്യൻമതഗ്രന്ഥസിദ്ധാന്തങ്ങളെ തുറന്നെതിർക്കേണ്ടതായിട്ടുണ്ട്.
കഴിഞ്ഞ പത്ത് ദശാബ്ദക്കാലം മനുഷ്യസമൂഹത്തിനുനേരെ നടന്ന ഇരുണ്ട സംഭവപരമ്പരകൾക്ക് ഉത്തരവാദി അന്യമതസ്ഥരോട് ഒത്തുതീർപ്പില്ലാത്ത ശത്രുത വളർത്തുന്ന മൗലികസിദ്ധാന്തമാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ അസന്നിഗ്ദ്ധമായി പറഞ്ഞുറപ്പിക്കുന്ന രചന.