Book Summaryമതാന്ധതയുടെ കറുത്ത ഹസ്തങ്ങൾ ചവുട്ടിയരച്ച ജീവിതങ്ങൾ. ചുട്ടുചാമ്പലാക്കിയ ഭവനങ്ങൾ, വെട്ടിയരിഞ്ഞശരീരങ്ങൾ. മാനം നഷ്ടപ്പെട്ട അമ്മ പെങ്ങന്മാർ. ഹിന്ദുവായി ജനിച്ചു എന്ന ഒറ്റക്കാരണത്താൽ സർവതും നഷ്ടപ്പെട്ട് നിരാലംബരായി നാടുവിട്ടോടിയവർ. മലബാർ ലഹളയെന്ന് ഓമനപ്പേരിട്ട മാപ്പിള ലഹളയുടെ കാണാപ്പുറങ്ങളിലേക്കുള്ള സഞ്ചാരം. 1921 - ലെ നരനായാട്ടിന്റെ ബാക്കിപത്രങ്ങൾ തുറന്നെഴുതിയ അന്വേഷണാത്മക ഗ്രന്ഥം. ഇടതുപക്ഷ ചരിത്രകാരന്മാരുടെ കാപട്യം മറനീക്കി പുറത്തു കാട്ടുന്ന ധൈഷണിക വാങ്മയം.
കേരളീയ ജനതയ്ക്ക് ദിശാബോധത്തിന്റെ പുതുവെളിച്ചം പകർന്ന , ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ പരമേശ്വർജിയെ 50 ൽ അധികം പ്രമുഖ വ്യക്തികൾ അനുസ്മരിക്കുന്ന ഗ്രന്ഥം.