കേരളീയഭവനങ്ങളില്‍ രാമായണപാരായണം നിത്യാനുഷ്ഠാനങ്ങളില്‍ ഒന്നാണ്. ഒരുകാലത്ത് രാവിലെയോ സന്ധ്യയ്ക്കോ രാമായണം വായിക്കാത്ത കേരളീയഭവനങ്ങളുണ്ടായിരുന്നില്ല. ചെറിയവരും വലിയവരും എന്ന ഭേദമില്ലാതെ, അക്ഷരശുദ്ധിയോടെ രാമായണം വായിച്ച്, സരസമായും സഭ്യമായും സംസാരിക്കാന്‍ കേരളീയര്‍ പഠിച്ചതും, അക്ഷരശുദ്ധി കൈവരിച്ചതും രാമായണപാരായണംകൊണ്ടാണ്. മാതൃഭാഷാസംസ്കാരം നഷ്ടപ്പെട്ടുവെന്നു വിലപിക്കുന്ന ഇംഗ്ലീഷ് മാധ്യമക്കാരനായ ആധുനിക മലയാളിക്ക്, രാമായണപാരായണം ഒന്നുകൊണ്ടുമാത്രം മലയാളപാരമ്പര്യം കാത്തു രക്ഷിക്കാന്‍ കഴിയും. അത്രയ്ക്കുണ്ട് രാമായണമാഹാത്മ്യം. കുട്ടികൾക്ക് വായിക്കാൻ കഴിയുന്ന തരത്തിൽ ലീഗുകാരിച്ചിരിക്കുകയാണ് വെണ്ണല മോഹൻ ഈ പുസ്തകതിലൂടെ