കൃഷ്ണഗാഥ, ഭഗവാൻ ശ്രീകൃഷ്ണൻ്റെ അവതാരകഥ ഭക്തിയും വാത്സല്യവും പാലും പഞ്ചസാരയുംപോലെ അലിഞ്ഞുചേർന്ന നറും മലയാളക്കവിത. ചുണ്ടിൽ അമ്മിഞ്ഞപ്പാലിനോടൊപ്പം കർണ്ണത്തിന് പീയുഷമായി താരാട്ടു തൊട്ടിലിൽ മുതൽ മലയാളിക്ക് ലഭിക്കുന്ന കൃഷ്ണപ്രസാദമാണ് ചെറുശ്ശേരിയുടെ ഈ മഹാകാവ്യം. സർവകാലപ്രസക്തിയുള്ള ഈ ഗ്രന്ഥം പുണ്യപുരാണഗ്രന്ഥങ്ങളോടൊപ്പം ഓരോ ഭവനങ്ങളിലും നിശ്ചയമായും നിത്യപാരായണം ചെയ്യേണ്ടതുമാണ്.