'ഈ രാജ്യത്തെ ക്രിസ്തുമതപ്രചാരണം സ്വാമിയിലുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങളെന്താണെന്ന് അറിയണമെന്നുള്ളവര്‍ 'ക്രിസ്തുമതച്ഛേദനം' ഒന്നു വായിച്ചിരിക്കേണ്ടതാണ്. ഭാരതത്തിന്റെ സംസ്കാരത്തേയും തദ്വാരാ ഭാരതത്തേയും സംരക്ഷിക്കണമെന്നുള്ളവര്‍ക്ക് ഈ രാജ്യത്ത് വിദേശീയമതങ്ങളെ അടിച്ചേല്പിക്കുവാന് ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സമചിത്തതയോടെ കഴിഞ്ഞുപോകുവാന്‍ ഒക്കുന്നതല്ലല്ലോ. സ്വാമിയുടെ അറിയപ്പെട്ടിരുന്ന കാലത്ത് രചിക്കപ്പെട്ട ഈ കൃതി ('ക്രിസ്തുമതച്ഛേദനം') ഭാരതീയ ദാര്ശനികന്മാരുടെ വീക്ഷണകോടിയില്‍ക്കൂടി ഒരു മതപ്രമാണത്തെ സമീപിക്കുന്ന സമ്പ്രദായത്തില്‍പ്പെട്ടതാണ്. എന്നാല്‍ കരുവാ കൃഷ്ണനാശാന്‍ കാളിയാങ്കല്‍ തുടങ്ങിയ ശിഷ്യസത്തമന്മാര് ആ വഴിക്കുള്ള മതഖണ്ഡനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഉഗ്രതരമാക്കിച്ചെയ്തിരുന്നു എന്ന് എനിക്കു മനസ്സിലാക്കുവാന്‍ സംഗതിയായിട്ടുണ്ട്. വെളിയില്‍നിന്നുള്ള യാതൊരു ബോധനങ്ങളും ലഭിക്കാനില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഹിന്ദുക്കള്‍ക്കുവേണ്ടത് എന്താണെന്നറിയാന്‍ സ്വാമിക്ക് (ചട്ടമ്പിസ്വാമികള്‍ക്ക്) ഉണ്ടായിരുന്ന കഴിവുകളെ വേണ്ടവര്‍ വേണ്ടതരത്തില്‍ കണ്ടറിഞ്ഞില്ലാ എന്നുള്ളത് വിശിഷ്യാ പ്രസ്താവിക്കണമെന്നില്ലല്ലോ.