കക്ഷിരാഷ്ട്രീയത്തിൻ്റെ ബഹളത്തിനിടയിലും അടിപതറാതെ സത്യസന്ധനായി മുന്നിലേയ്ക്ക് കടന്നുവന്ന ശ്രീ ഒ. രാജഗോപാൽ എന്ന രാഷ്ട്രീയ നേതാവിൻ്റെ ജീവിതയാത്ര അനന്യസുന്ദരമാണ്. ത്യാഗസമ്പുഷ്ടമാണ്. അദ്ദേഹം കേന്ദ്ര സഹമന്ത്രിയായിരുന്നു. പാലക്കാടുനിന്ന് തുടങ്ങി നെയ്യാറ്റിൻകരയിലും, അരുവിക്കരയിലും ദേശഭക്തിയുടെ ഇടിമുഴക്കമായി നടന്നെത്തി നേമത്ത് വിജയക്കൊടിനാട്ടി എം.എൽ.എ.യുമായ രാജേട്ടൻ്റെ ജീവിതയാത്ര ഇവിടെ ധന്യമാവുകയാണ്. അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കപ്പെടുകയാണ്.