വാൾത്തലവീര്യം കൊണ്ടും തലയറുത്തും ഒരു മതത്തെയും ഒരാൾക്കും സംരക്ഷിക്കാനാവില്ല. ഒരു ചെറിയ വിഭാഗം മുസ്ലിംങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദം ലോകസമാധാനത്തിനുതന്നെ വലിയ ഭീക്ഷണിയാണ്. ഒരു ലഘുന്യൂനപക്ഷത്തിന്റെ സ്വാർത്ഥതയാണ് മഹത്തായ ഒരു മതത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. ഇസ്ലാംമതം ഒരു സംവാദത്തിന് തയ്യാറാക്കേണ്ടത് അതിൻറെ നിലനിൽപ്പിനുതന്നെ അനിവാര്യമായിരിക്കുന്നു. എൻറെ മതം മാത്രമാണ് സത്യമെന്നും മറ്റെല്ലാമതങ്ങളും എൻറെ മതത്തിനു കീഴടങ്ങി ജീവിക്കണമെന്നും ശഠിക്കുന്നവർ മതത്തെ ഉപാധിയാക്കി ലോകത്തിൻറെ സർവാധിപത്യം നേടാനാണ് ശ്രമിക്കുന്നത് . ഈ സമീപനം വികലവും പ്രകൃതവുമാണെന്ന് വിശുദ്ധ ഖുർആൻ ഉദ്ധരണികളുടെ പിൻബലത്തോടെ ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.