Book Summaryരാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ പ്രവർത്തന പദ്ധതിയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് പ്രചാരണസങ്കൽപം.
ആദർശനിഷ്ഠയോടെ സജീവിതം രാഷ്ടത്തിനും സമാജസേവന ത്തിനുമായി സമർപ്പിച്ച്, സമാജൗത്യങ്ങൾ പ്രാവർത്തികമാക്കാ നായി താൻ നിയോഗിക്കപ്പെടുന്ന ഇടങ്ങളിലേയ്ക്കുപോയി പ്രവർത്തിച്ച്, കൂടുതൽപേരെ സംഘമാർഗത്തിലേയ്ക്ക് എത്തിക്കുക-ഇതാണ് ഒരു പ്രചാരകന്റെ അടിസ്ഥാനകർത്തവ്യം.
സാധാരണക്കാരുടെ ഇടയിൽ അവരിലൊരാളായി, അവരോട് ഇടപെട്ടും സംവദിച്ചുമാണ് ഒരു പ്രചാരകൻ പ്രവർത്തിക്കുന്നത്. അയാൾ ഇടപെടുന്നതു കുടുംബങ്ങളോടാണ്. അയാൾ സംവദി ക്കുന്നത് എല്ലാ സാമൂഹികതലങ്ങളിലുമുള്ള വ്യക്തികളുടെ ജീവിതയാഥാർത്ഥ്യങ്ങളോടാണ്. അങ്ങനെയുള്ള ഒരാൾ സൃഷ്ടി ക്കുന്ന രാഷ്ട്രീയപരിണാമം വളരെ വലുതാണ്. കേരളസമാജത്തിൽ ഇങ്ങനെ പരിണാമം സ്യഷ്ടിച്ച ഒരുപറ്റം ധീരപ്രചാരകന്മാരുടെ ജ്വലിക്കുന്ന ജീവിതരേഖകൾ....