Book Summaryപോർത്തുഗീസ് ഭരണത്തിന്റെയും കത്തോലിക്കാ സഭയുടെയും കൂട്ടായ നേതൃത്വത്തിൽ ഗോവയിൽ നടന്ന ക്രൂരകൃത്യങ്ങളുടെ നേർരേഖ. കൊങ്കൺ മേഖലയിൽ നിന്നും പലായനം ചെയ്യേണ്ടിവന്ന ഒരു ജനതയുടെ ദയനീയ ചിത്രം. മുഖത്ത് മന്ദസ്മിതവും വചനങ്ങളിൽ തേനൂറുന്ന സ്നേഹഭാവവുമായി നിഗൂഢതയുടെ ചതിക്കുഴിയിലേക്ക് തദ്ദേശവാസികളെ നയിച്ച സെമിറ്റിക് കാഴ്ച്ചപ്പാടിന്റെ കഥ. നാലര നൂറ്റാണ്ടിന്റെ അടിമത്വത്തെ വീരോചിതമായി അതിജീവിച്ച് സ്വത്വം നിലനിർത്തിയ സനാതനികളുടെ ത്യാഗോജ്വല പാരമ്പര്യം. പണ്ഡിതനും ദാർശനികനും, രാഷ്ട്രീയ സ്വയം സേവക സംഘം മുൻ അഖിലഭാരതീയ ബൗദ്ധിക്ക് പ്രമുഖുമായ ആർ. ഹരി നടത്തിയ പഠനങ്ങളുടെയും ചരിത്രാന്വേഷണത്തിന്റെയും നേർക്കാഴ്ച.