Book Summaryവർഗ്ഗീയഭ്രാന്ത് ഉൾപ്പെടെയുള്ള സാമൂഹ്യ വിപത്തുകൾ വരുത്തിവയ്ക്കുന്ന കെടുതികൾക്കിടയിലും മാനവജനതയെ ഒന്നായി കണ്ട്, ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ ശാന്തിമന്ത്രങ്ങളുടെ അകമ്പടിയോടെ, ആശ്വാസ വചനങ്ങൾ ചൊരിയുന്ന സമാധാനത്തിൻ്റെ ആൾരൂപം ഗാന്ധിജി! എന്നാൽ ആ മഹാത്മാവിനും കാലിടറി. പിഴവുകൾ പറ്റി, അത് വസ്തുതാപരമായി തെളിയിക്കപ്പെ ടുകയാണ് ഈ ഗ്രന്ഥത്തിൽ
ഖിലാഫത്തിന്റെ പേരിൽ മലബാറിലാകെ വീശിയടിച്ച്, ദുരന്തത്തിൻ കൊടുംകാറ്റായി മാറിയ മാപ്പിള ലഹളയാണ് ഗാന്ധിജിക്ക് തിരുത്താനാവാത്തവിധം സംഭവിച്ച വൻ പിഴ വിലേക്ക് വിരൽ ചൂണ്ടുന്നത്.
ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ ഹിന്ദുവിരോധമായി പരിണമിക്കുകയായിരുന്നു. ഇൻഡ്യൻ സ്വാതന്ത്യസമരത്തിന്റെ മുന്നണിയിലേക്ക് മുസൽമാന്മാരെ കൊണ്ടുവരുന്നതിന് ഗാന്ധിജി നടത്തിയ നീക്കം വ്യർത്ഥമായി 'ഗാന്ധി മോഹം' കേവലം വ്യാമോഹമായി പരിണമിച്ചു.
ഈ പരിണാമഘട്ടങ്ങളെ വേദനയോടെ തിരിച്ചറിഞ്ഞ മലയാളിയായ മുൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡൻ്റ് സർ സി ശങ്കരൻനായർ മാപ്പിള ലഹളയെ ക്കുറിച്ചും അതിൻ്റെ കാരണങ്ങൾ തുടർ സംഭവവികാസങ്ങൾ എന്നിവകളെക്കുറിച്ചും രേഖപ്പെടുത്തിയിരിക്കുകയാണ് 'ഗാന്ധിയും അരാജകത്വവും' (Gandhi And Anarchy) എന്ന തന്റെ ഗ്രന്ഥത്തിൽ ആ ഗ്രന്ഥത്തിൽ മാപ്പിള ലഹളയെ പ്പറ്റിയുള്ള ഭാഗത്തിൻ്റെ മലയാള പരിഭാഷയാണ് 'ഗന്ധി കാണാത്ത മാപ്പിള ലഹള'. അക്രമത്തിൻ്റെ ബീഭൽസ രൂപം കൈക്കൊണ്ട് മാപ്പിള ലഹളയായി ഖിലാഫത്ത് മാറിയതെങ്ങനെ എന്ന് ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യുന്നു