Book Summaryമഹാത്മാഗാന്ധിയെ ഒട്ടും മനസ്സിലാക്കാൻ കഴി യാതെ പോയ രണ്ടു മനുഷ്യർ ചരിത്രത്തിന്റെ വഴി യിലൂടെ കടന്നുപോയി. ഗാന്ധിജിയുടെ പുത്രനായ ഹരിലാൽ ഗാന്ധിയും ഗാന്ധിജിയുടെ ഘാതക നായ നാഥുറാം വിനായക് ഗോഡ്സെയും.
ഹരിലാൽ കണ്ടത് ബാരിസ്റ്റർ മോഹൻദാസ് കരം ചന്ദ് ഗാന്ധിയെന്ന പിതാവിനെ മാത്രമാണ്. ഗോഡ്സെ കണ്ടതാവട്ടെ ഗുജറാത്തിലെ കത്ത്യഹാ റിൽ ജനിച്ച ഒരു വൈശ്യ ഹിന്ദുവായ ഗാന്ധിയേ യും. അവരുടെ കണ്ണിലുണ്ടായിരുന്നത് ഏറെ ബല ഹീനതകളും പിഴവുകളുമുണ്ടായിരുന്ന എന്ന പച്ചമനുഷ്യനാണ്. ഗാന്ധി
രണ്ടു ധ്രുവങ്ങളിലായിപ്പോയ ഗാന്ധി എന്ന പച്ച മനുഷ്യനേയും ഗാന്ധിജി എന്ന മഹാത്മാവിനേയും കുറിച്ചുള്ള ഒരു ഹ്രസ്വ പഠനമാണ് പത്രപ്രവർത്തക നായ കെ.എം. റോയ് എഴുതിയ ഈ പുസ്തകം.