Book Summaryഭാരതത്തിലുടനീളം അലതല്ലുന്ന ഒരു നവോത്ഥാനത്തിൻ്റെ ഗാനരൂപേണയുള്ള ആവിഷ്കരണമാണ് ഗാനാഞ്ജലി. ഭാരതമാതാവിനോടും സംസ്കാരത്തോടുമുള്ള അനിർവചനീയമായ പ്രേമം തുളുമ്പിനിൽക്കുന്ന ഹൃദയങ്ങളിൽനിന്ന് നിസർഗമായി ഉദ്ഗമിച്ച ഗാനസരിത്തുക്കളാണിവ. മൺമറഞ്ഞ മഹിമകളെപ്പറ്റിയുള്ള മധുരസ്മൃതികളോടൊപ്പം അവയെ അതിശയിക്കുന്ന ഒരു ഭാവി പണിതുയർത്തുവാനുള്ള പ്രചോദനങ്ങളുണ്ടിതിൽ. സ്വദേശത്തിനും സ്വധർമത്തിനും വേണ്ടി ജീവിച്ചു മരിച്ച പൂർവികരുടെ കാൽപാടുകളെ ചൂണ്ടിക്കാട്ടുന്നതോടൊപ്പം അവരെപ്പോലെതന്നെ ആയിത്തീരുവാനുള്ള കർത്തവ്യത്തിൻ്റെ ആഹ്വാനവുമുണ്ട്. വിശുദ്ധ രാഷ്ട്രപ്രേമത്തിൽനിന്ന് ഉടലെടുത്ത കർത്തവ്യബോധത്തിന്റെ കാഹളഗാനമാണ് ഗാനാഞ്ജലി.