Book Summaryകോടിക്കണക്കിന് മനുഷ്യർ അധിവസിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെറെ ജലഗോപുരമാണ് പശ്ചിമഘട്ടം. ഒരു മരം വെട്ടുമ്പോൾ വീഴ്ത്തപ്പെടുന്നത് ബാക്ടീരിയ മുതൽ വാനരൻ വരെയുള്ള ജൈവശൃംഖല ഉൾക്കൊള്ളുന്ന ഒരാവാസവ്യവസ്ഥയാണ്. ഇത് പ്രാണവായു മുതൽ ഭക്ഷണം വരെ ഉൽപ്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയും ശീതീകരണിയുമാണ്. എന്നാൽ വംശനാശത്തിന്റെ ജ്വര മൂർച്ഛയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ് ഇന്ന് നമ്മുടെ ഭൂമി.
സമീപകാലത്ത് പരിസ്ഥിതി സംബന്ധിച്ച് തയ്യാറാക്കിയ രണ്ട് ഔദ്യോഗിക റിപ്പോർട്ടുകളെ മുൻനിർത്തി, കാട് പ്രകൃതിയുടെ കരുതലാണ് എന്നോർമിപ്പിക്കുന്ന ഈടുറ്റ ലേഖനസമാഹാരം.