Book Summaryനാടിൻ്റെ സാമൂഹികമാറ്റം തങ്ങളുടെ രാഷ്ട്രീയകക്ഷികളുടെ ഇച്ഛയനുസരിച്ചുമാത്രം നടക്കേണ്ടതാണെന്ന് വാശിപിടിക്കുന്ന കമ്മ്യൂണിസ്റ്റ് ആശയധാര; വ്യവസായവൽക്കരണവും സാമ്പത്തികവികസനവുംകൊണ്ടുമാത്രം അതു സംഭവിക്കുമെന്നു കരുതുന്ന മുതലാളിത്ത ലിബറൽ ചിന്താധാര. ഇതു രണ്ടുമല്ലാതെ മനുഷ്യന്റെ ആദ്ധ്യാത്മികവും സാമൂഹികവുമായ സമഗ്രവികസനത്തിന് ഉതകുന്ന ഒരു മൂന്നാംവഴി നിർദേശിച്ച പ്രത്യയശാസ്ത്രമാണ് ഏകാത്മമാനവവാദം. സാമൂഹിക വികസനവിപ്ലവത്തിന്റെ ആ വഴിയെന്തെന്നു വിശദീകരിക്കുന്ന ഉജ്ജ്വലഗ്രന്ഥം. ഇരുപതാംനൂറ്റാണ്ടു കണ്ട മഹാനായ തൊഴിലാളി-ദളിത് രാഷ്ട്രീയചിന്തകരിൽ പ്രാതഃസ്മരണീയനായ ദത്തോപന്തിന്റെ The Third Way എന്ന ലോകപ്രസിദ്ധമായ സൈദ്ധാന്തികരചനയുടെ പ്രഥമ മലയാളപരിഭാഷ.
കേരളീയ ജനതയ്ക്ക് ദിശാബോധത്തിന്റെ പുതുവെളിച്ചം പകർന്ന , ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ പരമേശ്വർജിയെ 50 ൽ അധികം പ്രമുഖ വ്യക്തികൾ അനുസ്മരിക്കുന്ന ഗ്രന്ഥം.