Book Summaryസ്വാതന്ത്ര്യാനന്തരഭാരതത്തിൽ നെഹ്റുവിയൻ രാഷ്ട്രീയദർ ശനത്തിന് ക്യത്യമായ ബദൽ നിർദ്ദേശിച്ച രാഷ്ട്രീയചിന്തക നായിരുന്നു ദീനദയാൽ ഉപാദ്ധ്യായ, അന്നത്തെ ഫാഷനാ യിരുന്ന ഇടതു-വലത് സാമ്പത്തികശാസ്ത്രവാദങ്ങൾക്ക പ്പുറത്ത്, ഈ രണ്ടിൻ്റെയും നേട്ടവും കോട്ടവും തിരിച്ച റിഞ്ഞ്, തനതായൊരു ഭാരതീയ അർത്ഥശാസ്ത്രസരണി രൂപപ്പെടുത്താൻ ദീനദയാൽ ജീവിതം സമർപ്പിച്ചിരുന്നു. സാമ്പത്തികാസൂത്രണം എന്നാൽ നാട്ടിൽ പണക്കൊഴുപ്പ് സൃഷ്ടിക്കാനുള്ള സംവിധാനമല്ലെന്നും മറിച്ച്, ഓരോ പൗര നെയും സ്വതന്ത്രവികാസത്തിലെത്തിക്കാനുള്ള രാഷ്ട്രപദ്ധ തിയാണതെന്നും അദ്ദേഹം സിദ്ധാന്തിച്ചു. ഇന്നത്തെ ലോകം മുതലാളിത്തവും സോഷ്യലിസവും തള്ളിക്കള ഞ്ഞ സാഹചര്യത്തിൽ ദീനദയാലിൻ്റെ ചിന്തകൾ വീണ്ടും ലോകശ്രദ്ധയാകർഷിക്കുന്നു, ആത്മനിർഭരഭാരതത്തിന്റെ വികസനപാതയായി!