സർവ്വപ്രപഞ്ചത്തിൻ്റെയും ആദിമാതാവും പരാശക്തിയുമായ ദേവിയുടെ മഹാത്മ്യത്തെ വർണിക്കുന്നത് ശ്രീമദ്ദേവീഭാഗവതമാണ്. ദേവി, ഭാരതീയർക്ക് ശക്തിയും പാർവതിയും ഭൂദേവിയും ശ്രീദേവിയും വാഗ്ദേവിയും കാളിയും ദുർഗയുമാകുന്നു. ദേവിയുടെ ലോകരക്ഷാദക്ഷങ്ങളായ പരാക്രമങ്ങളും സ്തവങ്ങളുമുൾകൊള്ളുന്ന പ്രധാനപ്പെട്ട 17 കഥകൾ ആണ് ഈ ഗ്രന്ഥത്തിലുള്ളത്