ഡോക്ടര്‍ ഹെഡ്ഗേവാര്‍ 1889 ല്‍ ജനിച്ച അദ്ദേഹം ബാല്യത്തില്‍ തന്നെ ദേശഭക്തനായിരുന്നു; യുവാവസ്ഥയില്‍ സ്വാതന്ത്ര്യസമരയോദ്ധാവും കൂടിയായി. പിന്നീട് ദേശീയപ്രക്ഷോഭങ്ങളുടെ നേതാവായി. രാഷ്ട്രീയ സ്വയംസേവകസംഘം തുടങ്ങിയതോടെ കുശാഗ്രമതിയായ ഒരു സംഘാടകനായും കാണപ്പെട്ടു. സംഘടന ക്കുവേണ്ടി സര്‍വസ്വാര്‍പ്പണം ചെയ്ത്, തികച്ചും ആത്മവിലോപിയായ ജീവിതം നയിച്ച് 1940 ല്‍ ജീര്‍ണിച്ച ദേഹം വെടിഞ്ഞതോടെ അദ്ദേഹം ഒരു പ്രസ്ഥാനമായി. ഒന്ന് പലതാകണമെന്നത് ഈശ്വരേച്ഛയാണെന്ന് ഏകോബഹുകില ഭവേയമിതീശ്വ രേച്ഛാ എന്ന് കേശവാഷ്ടകത്തിന്റെ കവി പാടി