ഭാരത നവോത്ഥാന ചരിത്രത്തില്‍ കര്‍മകുശലതയുടെ ആള്‍രൂപമായി തിളങ്ങിയ ഡോ. ഭീമ റാവു അംബേദ്ക്കറെക്കുറിച്ച് ബി.എം.എസ്. സ്ഥാപകന്‍ ദത്തോപന്ത് ഠേംഗഡി എഴുതിയ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത്. ഡോ. അംബേദ്ക്കറുടെ സമൂഹോദ്ധാരണ ജീവിതത്തെ അടുത്തറിഞ്ഞ ഠേംഗഡി രചിച്ച ഒരേയൊരു ജീവചരിത്രവുമിതുതന്നെ.
പന്ത്രണ്ട് അധ്യായങ്ങളിലും പത്തൊന്‍പതു പരിശിഷ്ടങ്ങളിലുമായി ബാബാ സാഹബിന്റെ സമരോത്സുക വ്യക്തിത്വത്തെ സ്പഷ്ടമായും വസ്തുനിഷ്ഠമായും വിലയിരുത്തി ചിന്താശാലിയായൊരു സംഘാടകന്‍ എത്തിച്ചേര്‍ന്ന അന്തിമനിഗമനം എന്ന പ്രത്യേകതയും ഈ കൃതിക്കുണ്ട്. മൂലകൃതി അര്‍ഥഭേദം വരാതെ വിവര്‍ത്തനം ചെയ്ത ഡോ. കെ.സി. അജയകുമാറിന് നന്ദി.
ഭാരതാംബയുടെ ഉത്തമപുത്രനുമുമ്പില് മുകളിതഹസ്തരായി കേരളീയ സമൂഹത്തിന് വായനയ്ക്കും സംവാദത്തിനുമായി ഈ സമര്ഥവിചിന്തനങ്ങള് സമര്‍പ്പിക്കുന്നു