ഞാൻ എങ്ങനെ ഞാനായി എന്നതിൻ്റെ ലഘുവിവരണമാണ് ഈ പുസ്തകം. എൻ്റെ ബാല്യകൗമാരകാലത്തെ അനുഭവങ്ങൾ ഈ പുസ്തകത്തിൽ വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. എന്റെ വീടും പരിസരവും, പള്ളിക്കൂടങ്ങളും, കളികളും, കളിപ്പാട്ടങ്ങളും, നഗര കാഴ്ചകളും ഇതിൽ പ്രതിപാദ്യ വിഷയമായിട്ടുണ്ട്. ആ കാലഘട്ടത്തിലെ വായനാനുഭവങ്ങളും ദൃശ്യാനുഭവങ്ങളും വളരെ സംക്ഷിപ്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസകാലത്ത് ഒപ്പമിരുന്നു പഠിച്ചവരെയും പഠിച്ച പാഠങ്ങളെകുറിച്ചും ഇവിടെ ഓർമ്മിക്കുന്നു. കേരളത്തിനകത്തും പുറത്തും ഞാൻ കണ്ട കാഴ്ചകൾ ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങളിൽ ഒന്നാണ്. എൻ്റെ തൊഴിലാളി പ്രവർത്തനത്തിനിടയിലുള്ള ചില അനുഭവങ്ങളും ഇവിടെ രേഖപ്പെടുത്തുന്നു.