Book Summaryനമ്മുടെ തേരാളിയായ ഈശ്വരൻ നമ്മുടെ ഇന്ദ്രിയക്കുതിരകളെ നേർവഴിക്കു തെളിച്ച്, നമ്മളെ ലക്ഷ്യത്തിലേക്കു നയിച്ച് വിജയവൈജയന്തിയുടെ പരിപൂർണാവസ്ഥയിൽ എത്തിക്കുന്ന ദർശനമാണ് ഭഗവദ്ഗീതയുടേത്. ഈ ആശയം ഉള്ളിൽ കടന്നു കൂടിയതിനാലാവണം ശ്രീ പുതുവാമനയ്ക്ക് ഭഗവദ്ഗീത ഇത്രയും ലാളിത്യത്തോടെ നമുക്ക് പകർന്നുതരാനായത്. ഒന്നാമദ്ധ്യായം മുതൽ പതിനെട്ടാമദ്ധ്യായം വരെ സമ്പൂർണമായും ഗീത യുടെ ലാളിത്യം നമുക്ക് ബോദ്ധ്യപ്പെടുത്തി ത തരു വാൻ സാധിച്ചിട്ടുണ്ട് എന്നതാണ് ഈ ഭഗവദ്ഗീതാ വഞ്ചിപ്പാട്ടിന്റെ മഹത്വം! അതിഗഹനങ്ങളായ സംസ്കൃതപദപ്രയോഗങ്ങൾ ഒഴിവാക്കി, സ്വാംശീക രിച്ച ശ്ലോകാർത്ഥം ലളിതമായ പദപ്രയോഗങ്ങളി ലൂടെ അവതരിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട് എന്ന താണ് ഈ രചനയുടെ സൗന്ദര്യരഹസ്യം.,,