Book Summaryഭാരതീയസംസ്കാരത്തിൻ്റെ മാനബിന്ദുക്കൾ ഇന്ന് ഭാരതീയർ മാത്രമല്ല പഠിക്കുന്നത്. ജ്ഞാനത്തിന്റെ വിവിധതുറകളിലുള്ള ബുദ്ധിജീവികൾ ലോകത്തെ മ്പാടും അവയെപ്പറ്റി പഠിക്കുകയും ഗ്രന്ഥരചന നടത്തുകയും ചെയ്യുന്നുണ്ട്. ഭാരതീയസംസ്കാര ത്തിന്റെ ദൈനംദിനാചാരങ്ങൾ മുതൽ വേദാന്തചി ന്തകൾവരെ ലോകത്തിൻ്റെ സജീവമായ പഠന മനനങ്ങൾക്ക് വിഷയമാകുന്ന ഈ ശാസ്ത്രയുഗ ത്തിൽ, ശാസ്ത്രീയമായി നമ്മുടെ സംസ്കാര ബിന്ദുക്കളെ അടയാളപ്പെടുത്തുന്നു ഈ ഗ്രന്ഥം. നമ്മുടെ രാഷ്ട്രസംസ്കാരത്തിൽ വരുംതലമുറ യ്ക്ക് മികച്ച ധാരണകൾ ഉണ്ടാക്കിക്കൊടുക്കാൻ ഒരു ശാസ്ത്രാധ്യാപകൻ നടത്തിയ അന്വേഷണ യാത്രകളുടെ ശ്രദ്ധേയമായ അക്ഷരഫലം! ഓരോ കേരളീയനും കൈപ്പുസ്തകമായി സൂക്ഷിക്കേണ്ട സംസ്കാരപഠനങ്ങൾ.