Book Summaryസ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട നെഹ്റുകുടുംബവാഴ്ച്ചയുടെ നീണ്ട പതിറ്റാണ്ടുകളിൽ ഭാരതരാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിൻ്റെ പങ്ക് നിതാന്തമായി നിർവഹിച്ചത് രാഷ്ട്രീയ സ്വയംസേവകസംഘം മാത്രമായിരുന്നു; ആ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് തൃതീയ സർസംഘചാലകനായിരുന്ന ബാലാസാഹിബ് ദേവറസ്ജിയും. അദ്ദേഹത്തിൻ് രാഷ്ട്രീയലേഖനങ്ങളുടെയും എഴുത്തുകളുടെയും അഭിമുഖസംഭാഷണങ്ങളുടെയും പ്രഥമസമാഹാരം. സ്വാതന്ത്ര്യാനന്തരഭാരതരാഷ്ട്രീയത്തിലെ അരനൂറ്റാണ്ടിനുനേരെ പിടിച്ച കണ്ണാടി! രാഷ്ട്രീയ പഠിതാക്കൾക്ക് പുതിയ ഉപാദാനങ്ങളും വെളിച്ചവുമേകുന്ന പുസ്തകം.