പാണ്ഡിത്യം, സംഘടനാകൗശലം, നേതൃപാടവം എന്നീ സദ്ഗുണങ്ങളുടെ സമാഗമമാണ് ശ്രീ അംബേദ്കറുടെ വ്യക്തിത്വം. അതുകൊണ്ടുതന്നെ അദ്ദേഹം രാഷ്ട്രത്തിന്റെ ആധാരസൂപങ്ങളിലൊന്നായി. അസ്പൃശ്യത നീക്കംചെയ്യുന്നതിനും ലക്ഷക്കണക്കിന് അസ്പൃശ്യ രിൽ ആത്മചേതനയും ആത്മവിശ്വാസവും വളർത്തുന്നതിലും അദ്ദേഹം നേടിയ വിജയം മാതൃഭൂമിയോടുള്ള അദ്ദേഹത്തിന്റെ മഹത്തായ സേവനം തന്നെയായിരുന്നു എന്നതിൽ സംശയമില്ല. അദ്ദേഹം കൈവരിച്ച നേട്ട ങ്ങൾ ചിരകാലം നിലനിൽക്കുന്നവയാണ്. അംബേദ്കറുടെ ജീവിതംകൊണ്ട് മേൽക്കോയ്മകൾക്കു നേരെ ചോദ്യമുയർത്താനുള്ള മനോധൈര്യം അസ്പൃശ്യർക്കു മാത്രമല്ല ഏതു ഭാരതീയനും ലഭിച്ചു.
Book : ബാബാസാഹിബ്അംബേദ്കർ സാമൂഹ്യ നവോത്ഥാനത്തിൻ്റെ വഴികാട്ടി