Book Summaryഇരുപതാംനൂറ്റാണ്ടിൽ ഭാരതരാഷ്ട്രീയം ദർശിച്ച രണ്ട് അനന്യ രാഷ്ട്രീയപ്രതിഭ കളായിരുന്നു ബാബാസാഹിബ് അംബേദ്കറും യോഗേന്ദ്രനാഥ് മണ്ഡലും! രണ്ടുപേരും ഹിന്ദുമതത്തിലെ അധഃസ്ഥിതർ എന്നു മുദ്രകുത്തപ്പെട്ട് ദുഷ്കര ജീവിതം നയിച്ച പരമ്പരാഗത തൊഴിൽജാതികളുടെ ഉന്നമനത്തിനായി വേറിട്ട രാഷ്ട്രീയ സാമൂഹികപ്രവർത്തനം നടത്തിയവരാണ് കീഴാളജനതയുടെ നവോ ത്ഥാനപ്രവർത്തനങ്ങളിൽ ഒരുപക്ഷേ ലോകത്തിനുതന്നെ മാതൃകയാകാൻ യോഗ്യതയുള്ളവർ രണ്ടുപേരും രാഷ്ട്രീയനേതാക്കൾ എന്നതിലുപരി രാഷ്ട്രതം ന്ത്രജ്ഞരും നിയമപണ്ഡിതരും ആയിരുന്നു. രണ്ടുപേരും ഒരേസമയം ഇന്ത്യയു ടെയും പാകിസ്ഥാൻ്റെയും ആദ്യനിയമമന്ത്രിമാരുമായി ഇവരിൽ അംബേദ്കർ ഇന്ന് നന്നായി ശ്രദ്ധിക്കപ്പെടുന്നു, പഠിക്കപ്പെടുന്നു. എന്നാൽ അദ്ദേഹത്തോ ടൊപ്പം ശ്രദ്ധിക്കപ്പെടേണ്ട ആളായിരുന്നിട്ടും യോഗേന്ദ്രനാഥ് മണ്ഡൽ ചരിത്ര ത്തിന്റെ വിസ്മൃതിപ്പറമ്പിൽ മറഞ്ഞുകിടക്കുന്നു! എന്തുകൊണ്ട്? ഈ ചോദ്യ ത്തിന്റെ ഉത്തരത്തിനായുള്ള ചരിത്രവിശകലനമാണ് ഈ പുസ്തകം....