Book Summaryമലയാളത്തിലെ മറ്റേതൊരു വലിയ സാഹിത്യകാര നും ലഭിക്കാത്ത അംഗീകാരവും സ്നേഹവായ്പുമാണ് മലയാളി ഡോ. സുകുമാർ അഴീക്കോടിന് നൽകിയത്. പൊതുവിഷയങ്ങളിൽ ക്രിയാത്മകമായി പ്രതികരിക്കാ നുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത ഏറെ ശ്ലാഘനീയ മാണ്. ചടങ്ങുകളിൽ സംഘാടകർക്ക് വിശ്വസ്തനായ പ്രാസംഗികനായിരുന്നു അദ്ദേഹം. മഹാനായ ചിന്തകൻ, പ്രഗത്ഭനായ വാഗ്മി, സ്നേഹധനനായ അധ്യാപകൻ അങ്ങനെ എത്രയെത്ര വിശേഷണങ്ങൾ. കലഹിക്കാനും സ്നേഹിക്കാനും പക്ഷം ചേർന്ന് ഗർജിക്കാനും മടികാ ണിക്കാത്ത പച്ചയായ മനുഷ്യൻ. മാഷിനെ അടുത്തറി യാവുന്ന, പിതൃസമാനവാത്സല്യം ആവോളം നുകർന്ന ശ്രീമതി കെ.പി. സുധീരയാണ് 'അഴീക്കോട് എന്ന മനുഷ്യൻ' അനുവാചകർക്കായി സമർപ്പിക്കുന്നത്.