മലബാറിൽ മാത്രമല്ല, ഭാരതമാകമാനം നടുക്കമുളവാക്കിയ ഒരു ചരിത്രഘട്ടമാണ് 1921. ബ്രിട്ടീഷ് വിരുദ്ധതരംഗം ഉച്ഛᦱവസ്ഥയെ പ്രാപിച്ച അക്കാലത്ത് നടന്ന മാപ്പിളലഹള (ഖിലാഫത് പ്രക്ഷോഭം) ലക്ഷ്യമിട്ടത് സ്വതന്ത്രഭാരതമല്ല, മറിച്ച് ഹിന്ദുരഹിതഖിലാഫത്ത്സാമ്രാജ്യമായിരുന്നുവെന്ന് ചരിത്രം സംശയലേശമെന്യേ പറഞ്ഞുവെക്കുന്നുണ്ട്. ഇന്ത്യൻസ്വാതന്ത്ര്യം എന്ന ലക്ഷ്യം ഒരു വ്യാഴവട്ടത്തേക്കെങ്കിലും വൈകിച്ച, ഭാരതവർഷത്തെ വിഭജിക്കാൻ കാരണബീജമായ മാപ്പിളലഹള എപ്പോഴാണ് സ്വതന്ത്രസമരമായത്? അനേകം ദളിത് പിന്നാക്ക വിഭാഗങ്ങളെ വംശീയമായോ സ്വത്വപരമായോ ഉന്മൂലനംചെയ്ത ഖിലാഫത് എങ്ങനെയാണ് കർഷക കലാപമായത്? സ്വതന്ത്ര കാർഷിക സമരമെന്ന് എത്ര തവണ ഉദ്ഘോഷിച്ചാലും 'രാജാവ് നഗ്നനാണ്' എന്ന സത്യം വിളിച്ചു പറയാൻ ഒരു കുട്ടിയെങ്കിലും ബാക്കി കാണും. അങ്ങനെയുള്ള, സത്യമുര ചെയ്യുന്ന ഒരു പിടി പഠനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം .