KurukshethraKurukshethra

Let Us Read And Grow...!

Children's Book


  • ഭഗവദ്ഗീതാ പ്രശ്നോത്തരി

    ഭഗവദ്ഗീതാ പ്രശ്നോത്തരി

    Publisher: Kurukshethra Prakasan Model:K238 Availability: In Stock
    0

    വേദാന്തസാരമാണ് ഭഗവദ്ഗീത. ഓരോ വായനയിലും അര്‍ഥാന്തരങ്ങളുടെ അലമാലകള്‍ തുടിച്ചുയരുന്ന അപൂര്‍വമായ കാഴ്ചയാണ് ഗീതാപാരായണം സമ്മാനിക്കുന്നത്. ഗീതയ്ക്ക് നിരവധി വ്യാഖ്യാനങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലുമായിട്ടുണ്ട്. ഓരോ വ്യാഖ്യാനവും അപഗ്രഥിച്ച് ഭഗവദ്ഗീതയ്ക്കൊരു പ്രശ്നോത്തരി നിര്‍മിക്കുക സാധ്യമല്ല. അത്രയേറെ വിപുലമാര്‍ന്ന ആശയവൈരുദ്ധ്യങ്ങള്‍ ചില വ്യാഖ്യാനങ്ങള്‍ തമ്മിലുണ്ട്. ഗീതാവ്യാഖ്യാനം പോലെ ഒരിക്കലും പൂര്‍ണമാകാത്ത ഒരു സമസ്യയാണ് ഗീതാ പ്രശ്നോത്തരിയും. രണ്ട് പാദങ്ങളുള്ള ഗീതയിലെ  ഒരു ശ്ലോകത്തില്‍ നിന്നു തന്നെ പത്ത് ചോദ്യങ്ങള്‍ ഉണ്ടാക്കാം. അത്രയും അതിഗഹനമാണ് ഓരോ ശ്ലോകവും. അങ്ങനെയുള്ള 700 ശ്ലോകങ്ങളില്‍ നിന്ന് ഏകദേശം 7000 ചോദ്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. അതൊരു ബ്രഹദ് ഗ്രന്ഥരചനയ്ക്കുള്ള മുതല്‍ക്കൂട്ടാണ്. എന്നാല്‍ അത്തരമൊരു സമീപനമല്ല ഇവിടെ സ്വീകരിച്ചിട്ടുള്ളത്. സാധാരണ വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള സാങ്കേതിക പദങ്ങളുടെയും നിര്‍വചിക്കാന്‍ ബുദ്ധിമുട്ടായ ചില വാക്കുകളുടെയും പ്രശ്നപരിസരങ്ങളെ ചോദ്യരൂപത്തില്‍ തയ്യാറാക്കി അവയ്ക്ക് വളരെ ലളിതമായി ഉത്തരം പറയുക എന്ന രീതിയാണ് ഈ പുസ്തകത്തില്‍ അവലംബിച്ചിട്ടുള്ളത്.

  • Ganesotsav for Students

    Ganesotsav for Students

    Publisher: Kurukshethra Prakasan Model:K264 Availability: In Stock
    0

    Lord Ganesa is worshipped at the God of wisdom, prosperity and fortune, throughout India and throughout the world. He is the mascot of success. Ganesa is also known as Ganapati, Gananatha,Gajamukha, Vigneswara, Vinayaka et all. Ganesa literally means the god, master or leader of the ganas, the gangs, or the followers. Lord Shiva appointed him as the leader of all his ganas, the followers, including Nandikeswara and thus he became Ganesa

  • മഹാവീരാചാര്യ വിരചിതം ഗണിത സാരസംഗ്രഹം

    മഹാവീരാചാര്യ വിരചിതം ഗണിത സാരസംഗ്രഹം

    Publisher: Kurukshethra Prakasan Model:മഹാവീരാചാര്യ വിരാചിതം ഗണിത സാരസംഗ്രഹം Availability: In Stock
    0

    എഡി.850 ന് മുന്‍പ് ഭാരതത്തില്‍ ജീവിച്ചിരുന്ന പ്രമുഖ

    ഗണിതശാസ്ത്രജ്ഞനായിരുന്നു മഹാവീരാചാര്യര്‍.

    ദക്ഷിണേന്ത്യന്‍ ഗണിതശാസ്ത്രകാരന്മാരില്‍ പ്രഥമഗണനീയനായിരുന്ന അദ്ദേഹം ഭാരതീയ ഗണിതത്തിന് നല്കിയിട്ടുള്ള സംഭാവന അമൂല്യമാണ്.

    മഹാവീരാചാര്യര്‍ രചിച്ച 'ഗണിതസാരസംഗ്രഹം' എന്ന ഈ ഗ്രന്ഥത്തില്‍ ഗണിതസംബന്ധിയായ ഭാഗങ്ങള്‍ അനേകം ഉദാഹരണങ്ങളോടെയും ഉപപത്തികളോടെയും വിശദീകരിച്ചിരിക്കുന്നു. തന്റെ മുന്‍ഗാമികളായ ആര്യഭടന്‍, ബ്രഹ്മഗുപ്തന്‍, ഭാസ്‌കരന്‍ എന്നിവരുടെ പാതയില്‍ നിന്നും വ്യത്യസ്തമായി ജ്യോതിശാസ്ത്രത്തെ തീര്‍ത്തും ഒഴിവാക്കിയാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്.

    ഗണിതശാസ്ത്രവിഷയങ്ങളുടെ അടിസ്ഥാനപ്രമാണങ്ങളും ഉദാഹരണങ്ങളും കൊണ്ട് സമ്പന്നമായ ഈ ബൃഹത് ഗ്രന്ഥം ഗണിതവിദ്യാര്‍ത്ഥികള്‍ക്കും വിജ്ഞാനദാഹികള്‍ക്കും ഏറെ പ്രയോജനപ്രദമായിരിക്കും.

  • കൃഷ്ണനാട്ടം കഥ കുട്ടികള്‍ക്ക്

    കൃഷ്ണനാട്ടം കഥ കുട്ടികള്‍ക്ക്

    Publisher: Nanma Books Model:N42 Availability: In Stock
    0

    ഈയിടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം കാണാന്‍ ഇടവന്നു.  കൂടെ പേരക്കുട്ടികളും ഉണ്ടായിരുന്നു.
    നൃത്തവും വേഷവും കണ്ടു രസിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞെങ്കിലും മറ്റൊന്നും മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.  അതാണ് ഈ ബാലസാഹിത്യകൃതി പിറക്കാനുണ്ടായ പശ്ചാത്തലം.
    ഗുരുവായൂരില്‍ മാത്രം അരങ്ങേറിവന്നിരുന്ന കൃഷ്ണനാട്ടം കളി ഇന്ന് മറ്റു സ്ഥലങ്ങളിലും അവതരിപ്പിച്ചുതുടങ്ങിയത് സ്വാഗതാര്‍ഹമാണ്.  അതുകൊണ്ട് കൃഷ്ണനാട്ടത്തിന്‍റെ പ്രസിദ്ധി സര്‍വത്ര പരന്നു.