KurukshethraKurukshethra

Let Us Read And Grow...!

Poetry


  • ആയുര്‍രേഖ

    ആയുര്‍രേഖ

    Publisher: Kurukshethra Prakasan Model:K427 Availability: In Stock
    0

    എല്ലാ ജീവജാലങ്ങള്‍ക്കും സുഖദുഃഖങ്ങള്‍ ഒരോര്‍മ മാത്രമാവുന്നു. സുഖവും ദുഃഖവും ഇടകലര്‍ന്ന നമ്മുടെ ജീവിതയാത്രയ്ക്കിടയില്‍ നാം കണ്ടുമുട്ടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരേ ഒന്ന് കണ്ണോടിയ്ക്കുക മാത്രമാണ് ഞാനീ കവിതകളില്‍ ചെയ്തിട്ടുള്ളത്. നമ്മുടെ ചുറ്റുപാടുമുള്ള പല ഭാവങ്ങളും ഈ കവിതകളില്‍ ദര്‍ശിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നു. എന്‍റെ ആദ്യസംരംഭമായ ആയുര്‍രേഖ എന്ന കവിതാ സമാഹാരത്തിന് അവതാരിക എഴുതിത്തന്ന് അനുഗ്രഹമേകിയ മഹാകവി അക്കിത്തത്തിനും എന്നെ പ്രോത്സാഹിപ്പിക്കുകയും സഹായസഹകരണങ്ങള്‍ ചെയ്യുകയും ചെയ്ത വീട്ടുകാര്‍, എന്‍റെ സുഹൃത്തുക്കള്‍, എന്‍റെ വിദ്യാര്‍ഥികള്‍ എല്ലാവരോടും എന്‍റെ നന്ദിയും ആദരവും അറിയിക്കുന്നു. സര്‍വ്വോപരി ഈ കവിതാ സമാഹാരം യാഥാര്‍ഥ്യമാക്കിയ കുരുക്ഷേത്രയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.

  • നിലാവൊഴുകുന്ന നദി

    നിലാവൊഴുകുന്ന നദി

    Publisher: Kurukshethra Prakasan Model:K378 Availability: In Stock
    0

    മനുഷ്യജീവിതത്തെ നന്മയിലേക്ക് നയിക്കുക എന്നൊരു ലക്ഷ്യം മുന്‍കാലങ്ങളില്‍ സാഹിത്യത്തിനും കലകള്‍ക്കും ഉണ്ടായിരുന്നു. മനുഷ്യമനസ്സിനെ വിപുലീകരിക്കുകയും ഉദാത്തമാക്കുകയും ചെയ്യുക എന്നത് സാഹിത്യാദികലകളുടെ ധര്‍മമായി അക്കാലങ്ങളില്‍ കരുതിയിരുന്നു. ഇക്കാലത്ത് അങ്ങനെയൊരു ലക്ഷ്യമോ ധര്‍മമോ അവയ്ക്കുണ്ടോ എന്ന കാര്യത്തില്‍ നമുക്ക് സംശയം തോന്നാം. വായിക്കുന്നവയും, കാണുന്നവയും കേള്‍ക്കുന്നവയും അധികമൊന്നും ഉള്ളില്‍ തങ്ങിനില്‍ക്കാറില്ല എന്നുമാത്രമല്ല യാതൊരുവിധ ചലനവും നമ്മില്‍ സൃഷ്ടിക്കാറുമില്ല. ഈ പതിവനുഭവത്തിന് വിരുദ്ധമായി ഒരു സാഹിത്യസൃഷ്ടിയിലൂടെ കടന്നുപോയപ്പോഴുണ്ടായ ആനന്ദം, അതാണ് ശ്രീമതി എം.എം. സാവിത്രിയുടെ 'നിലാവൊഴുകുന്ന നദി' എന്ന കാവ്യസമാഹാരത്തെ വ്യത്യസ്തമാക്കുന്നത്.

  • ദുരവസ്ഥ

    ദുരവസ്ഥ

    Publisher: Kurukshethra Prakasan Model:K320 Availability: In Stock
    0

    മലയാള കാവ്യലോകത്തില്‍ ലബ്ധപ്രതിഷ്ഠ നേടിയിട്ടുള്ള അനശ്വര പ്രതിഭാശാലിയാണ് കുമാരനാശാന്‍. മഹാകാവ്യങ്ങളെഴുതി മഹാകവിപട്ടം ഏറ്റുവാങ്ങുവാന്‍ ഇവിടത്തെ കവി യശഃപ്രാര്‍ഥികള്‍ കിണഞ്ഞു പരിശ്രമിച്ചിരുന്ന ഒരു കാലഘട്ടത്തില്‍, മനുഷ്യ കഥാനുഗാനംതന്നെയാണ് തന്‍റെ കവിത്വസിദ്ധിയുടെ പ്രത്യക്ഷവല്‍ക്കരണത്തിന് നിദാനമായിട്ടുള്ളതെന്ന നിഗമനത്തില്‍ ഉറച്ചുനിന്നുകൊണ്ട് സര്‍ഗസൃഷ്ടികളിലേര്‍പ്പെട്ട് സര്‍വാദൃതമായ ജനകീയാംഗീകാരം നേടി മഹാകവിയായിത്തീര്‍ന്ന അദ്ദേഹം മലയാളത്തിന്‍റെ മഹത്പ്രതിഭയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
    തികച്ചും പ്രാദേശികമായ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കാതെ ദേശീയമായ ഒരു ദര്‍ശനം-ഭാരതീയ ദര്‍ശനം-അദ്വൈത ദര്‍ശനംതന്നെ-തന്‍റെ ദര്‍ശനമാക്കിത്തീര്‍ക്കുവാനും ആ ദര്‍ശനത്തിന്‍റെ ദിവ്യപ്രകാശത്തില്‍ തനിക്ക് അനുഭവൈകവേദ്യമായ ജീവിത്തെ പുനഃപ്രകാശിപ്പിക്കുവാനും സ്വകാര്യ ദുഃഖങ്ങളുടെ ഭ്രഷ്ട്രഭൂമികളില്‍ കഴിഞ്ഞിരുന്ന തന്‍റെ സാഹിത്യജീവിതത്തിന്‍റെ പ്രഭാതങ്ങളില്‍തന്നെ ആശാന് കഴിഞ്ഞിരുന്നു.